ജോഷി ജേക്കബ് ദേശീയ നിർവാഹക സമിതിയംഗം
കേരളത്തിൽ.നിന്നും സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറി
ടിട്ടിലഗഢ് (ഒഡിഷ): സമാജവാദി ജനപരിഷത്തിന്റെ പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം 2025 നവംബർ 22,23 തിയ്യതികളില്‍ ഒഡിഷയിലെ ടിട്ടിലഗഢിൽ നടന്നു. ദേശീയ പ്രസിഡന്റായി നിയമഗിരി സമരനേതാവ് ലിംഗരാജ് ആസാദിനെയും ജനറല്‍ സെക്രട്ടറിയായി മഹാദേവ് ദേശായിയുടെ പൗത്രൻ കൂടിയായ അഫ്ളാത്തൂനിനെയും രണ്ടു് വര്‍ഷത്തേയ്ക്കുള്ള ദേശീയ നിര്‍വാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു. ദേശീയനിർവാഹകസമിതിയുടെ യോഗം മറ്റു് ഭാരവാഹികളെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി മഹേഷ് വിക്രം, ശിവാജി ഗെയ്ക്‌വാദ് സത്യേന്ദ്ര റായ് എന്നിവരെയും സംഘടനാ സചിവനായി ചഞ്ചൽ മുഖർജിയെയും ഖജാൻജിയായി ഗണേഷ് റൗറനെയെയും സെക്രട്ടറിമാരായി വിഷ്ണു ധോബ്ലെ, സുരേഷ് നരിക്കുനി എന്നിവരെയുമാണ് ദേശീയനിർവാഹകസമിതിയുടെ യോഗം തെരഞ്ഞെടുത്തത്.
സമാജവാദി ജനപരിഷത്ത് ദേശീയ ഭാരവാഹികളുടെ സമ്പൂർണ പട്ടിക ചുവടെ:
ദേശീയ പ്രസിഡന്റ്- ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്
ദേശീയ ജനറൽ സെക്രട്ടറി- അഫ്ളാത്തൂൺ
ദേശീയ വൈസ് പ്രസിഡന്റുമാർ- മഹേഷ് വിക്രം, ശിവാജി ഗെയ്ക്‌വാദ്, സത്യേന്ദ്ര റായ്
ദേശീയ സംഘടനാ സചിവൻ- ചഞ്ചൽ മുഖർജി
ദേശീയ ഖജാൻജി- ഗണേഷ് റൗറനെ (ഗണേഷ് രഘുനാഥ് റാവുറാണെ)
ദേശീയ സെക്രട്ടറിമാർ- വിഷ്ണു ധോബ്ലെ, സുരേഷ് നരിക്കുനി
ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ
1. ചഞ്ചൽ മുഖർജി
2. നിഷ ശിവൂർക്കർ
3. ഗണേഷ് രഘുനാഥ് റാവുറാണെ
4. ജോഷി ജേക്കബ്
5. സുരേഷ് നരിക്കുനി
6. രാംകേവൽ ചൗഹാൻ
7. രാമഗ്യ രാജ്ഭർ
8. മഹേഷ് വിക്രം
9. ചൗധരി രാജേന്ദ്ര
10. രാജേന്ദ്ര ഗഡ്വാൾ
11. സനാതൻ പ്രധാൻ
12. സത്യേന്ദ്ര റായ്
13. മലിൻചന്ദ് ബർമാൻ
14. വികാസ് ചൗധരി
ദേശീയ സമ്മേളനം തിരഞ്ഞെടുത്ത ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്ന് ദേശീയ എക്സിക്യൂട്ടീവിലെ അംഗങ്ങളായി കൂട്ടിച്ചേർത്തവർ
15. അനുരാഗ് മോദി
16. ഭരത് ഭൂഷൺ ചൗധരി
17. വിഷ്ണു ധോബ്ലെ
വർഗ സംഘടനകളുടെ പ്രതിനിധികൾ
18. ചൗധരി രാജേന്ദ്ര - കിസാൻ മസ്ദൂർ പരിഷത്ത് പ്രസിഡന്റ്
19. രമേഷ് മഹാപത്ര -കിസാൻ മസ്ദൂർ പരിഷത്ത് ജനറൽ സെക്രട്ടറി
20. ശൈലേഷ് കുമാർ - വിദ്യാർത്ഥി യുവജന സഭ കൺവീനർ
ഇതുകൂടാതെ എല്ലാ സംസ്ഥാന യൂണിറ്റുകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ദേശീയ എക്സിക്യൂട്ടീവിൽ എക്സ്-ഒഫീഷ്യോ അംഗങ്ങളാണ്.
തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ ചുമതലക്കാരായി സമ്മേളനം ഏകകണ്ഠമായി നിയോഗിച്ച ശിവാജി എക്സ്പ്രസും അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് ഓഫീസർ വിക്രമ മൗര്യയുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നല്കിയത്.
പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനതീരുമാനങ്ങൾ
ബീഹാർ തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരിപാടികൾ സംഘടിപ്പിയ്ക്കുവാൻ സമ്മേളനം തീരുമാനിച്ചു.
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ (Special Intensive Revision - SIR) , വോട്ടർ പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടറുടെ പേര് ഒഴിവാക്കരുതെന്നും തെറ്റായ ഒരു വ്യക്തിയുടെ പേരും ചേർക്കരുതെന്നും ആധാർ കാർഡുകൾ എസ്‌ഐആറിനുള്ള രേഖയായി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
2026 ജനുവരി 30 ന് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പരിപാടികൾ നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര വിവരാവകാശ കമ്മീഷൻ, കോടതികൾ എന്നിവയ്ക്ക് മുമ്പാകെ പാർട്ടിയെ പ്രതിനിധീകരിക്കാൻ ജനറൽ സെക്രട്ടറി അഫ്ലത്തൂണിനെ സമ്മേളനം അധികാരപ്പെടുത്തി.
No comments:
Post a Comment