കോട്ടയം, ൨൦൨൬ ഓഗസ്റ്റ് ൯: സിജി മലിമല നിരകളിൽ വേദാന്ത കമ്പനി ബോക്‌സൈറ്റ് ഖനനം നടത്തുന്നനീക്കത്തിനെതിരായി സമരം ചെയ്യുന്ന തദ്ദേശ വാസികൾക്കു നേതൃത്വം നല്കുന്നതിന്റെ പേരിൽ ഒഡീഷ സർക്കാർ ജയിലിലടച്ചിരിക്കുന്ന പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റുമായ ലിംഗരാജ് ആസാദിനെയും സമര പ്രവർത്തകരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജവാദി ജന പരിഷത്ത് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനമായ 2026 ഓഗസ്‌റ്റ് 9 ന് ഉച്ച കഴിഞ്ഞ് തിരുനക്കര കോട്ടയം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അഡ്വ. ജോഷി ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു.
![]() |
| സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനിമുഖ്യപ്രഭാഷണം നടത്തുന്നു. |
സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ മാർച്ച് 25-ന് അറസ്റ്റു ചെയ്ത ലിംഗരാജ് ആസാദിനെ 138 വസങ്ങളായി അന്യായമായി ജയിലിലിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമരനേതാക്കൾക്കെതിരെയെടുത്തിരിക്കുന്ന വ്യാജ കേസുകൾ പിൻവലിയ്ക്കണമെന്നും അവിടെ നടക്കുന്ന പോലീസ് അതിക്രമങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതിയംഗം കെ.എസ്. ചാക്കോ, കടുത്തുരുത്തി ആസ്ഥാനമായ സമീക്ഷ സാംസ്‌കാരികവേദിയുടെ സെക്രട്ടറി സി. എസ്. ജോർജ് സൈന്ധവ മൊഴി പത്രാധിപർ വി.സി സുനിൽ, സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്മോൻ തങ്കച്ചൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ എന്നിവർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെകട്ടറി ഇ.വി. ജോസഫ് സ്വാഗതവും കോട്ടയം ജില്ലാ സെക്രട്ടറി സജി അബ്രഹം പുകടിയേൽ നന്ദിയും പറഞ്ഞു.
-0-






