കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഉപവാസവും നടന്നു
കൂത്താട്ടുകുളം, ജനുവരി 30: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ ഉപവാസം സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും രാംധുൻ ആലാപനവും ഗാന്ധിജി അനുസ്മരണവും അതിന്റെ ഭാഗമായി നടന്നു.
കൂത്താട്ടുകുളം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്ത് വൈഎംസിഎ യുടെ മുൻവശത്ത് രാവിലെ പത്തര മുതൽ നാലുമണി വരെ നടത്തിയ ഉപവാസയോഗം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ പ്രസിഡന്റുമായ അഡ്വ ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പീറ്റർ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ഉപാദ്ധ്യക്ഷനും ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനുമായ എബി ജോൺ വൻനിലം, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറും സിപിഐ നേതാവുമായ ഏ എസ് രാജൻ, മുൻ നഗരസഭാ കൗൺസിലറും മദ്യനിരോധനസമിതി നേതാവുമായ സി.എ തങ്കച്ചൻ, സ്വാമി ഗായത്ര്യം, ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ നേതാക്കൾ രാജു നടപ്പറമ്പിൽ, റോയി ചുമ്മാർ, ജോൺസൻ ചെന്തട്ടേൽ, ജോളി മോൻ, സോഷ്യലിസ്റ്റ് നേതാക്കൾ കെ.എസ് ചാക്കോ, തമ്പി നാരേകാട്ട്, ജോൺ ജോസഫ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment