സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടോടെ ബദല്‍ ശക്തി ഉണ്ടാകണം: അഡ്വ. ജോഷി ജേക്കബ്
കോട്ടയം: കഴിഞ്ഞകാല രാഷ്ട്രീയം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അപര്യാപ്തമായിരുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടുകളോടെ ബദല്‍ശക്തി ഉണ്ടാകണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. സമാജ്‌വാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഡി. സി. ഓഡിറ്റോറിയത്തില്‍ നടന്ന ഫാ. തോമസ് കോച്ചേരി, സുനില്‍ജി സ്മാരക സെമിനാറില്‍ ''ബദല്‍ രാഷ്ട്രീയവും സോഷ്യലിസവും 21-ാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിലെ അസമതയെ കുറയ്ക്കാനും ജനാധിപത്യാവ കാശങ്ങള്‍ വ്യാപിപ്പിക്കുവാനും ഒരു പരിധിവരെ സമത്വവാദപ്ര സ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ സമത്വവാദ പ്രസ്ഥാനങ്ങള്‍ ദുര്‍ബ്ബലമായതോടെ 21-ാം നൂറ്റാണ്ടില്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുടര്‍ന്ന് വരുന്ന വികസനനയം ഒരു വശത്ത് കൊടിയ അസമത്വം രൂക്ഷമാക്കുകയാണ്. മറുവശത്ത് കുടിവെള്ളം, പാര്‍പ്പിടം പോലുള്ള അത്യാവശ്യങ്ങള്‍ നിഷേധിക്കുകയും ഭക്ഷ്യോത്പ്പാദനം പ്രതിസന്ധിയിലാക്കുന്നതിനും സാധാരണക്കാരുടെ ഉപജീവനങ്ങള്‍ തകര്‍ക്കുന്നതിനും ഇടയാക്കുന്ന വികലമായ ഇന്നത്തെ വികസനം മഹാ ഭൂരിപക്ഷത്തിനും ദുരന്തമാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക അസമത്വംപോലെ തന്നെ ജാതി-മത-വര്‍ണ്ണ-പ്രാദേശിക അസമത്വങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസത്തിനും ബദല്‍ രാഷ്ട്രീയത്തിനും പുതിയ നയങ്ങളും ശൈലികളും വികസിപ്പിച്ച് എടുത്താല്‍ മാത്രമേ കഴിഞ്ഞ പരാജയങ്ങളെ മറികടന്ന് ഒരു നല്ല സമൂഹവും ലോകവും സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.
ബദല്‍ രാഷ്ട്രീയത്തിന് വ്യക്തമായ ആശയങ്ങളും നിലപാടുകളും നയങ്ങളും ഉണ്ടായാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴികയുള്ളൂവെന്ന് എന്‍. എം. പിയേഴ്‌സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. രമേശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. വിനോദ് പയ്യട, പ്രൊഫ. ഗോപാലകൃഷ്ണപണിക്കര്‍, എം. എന്‍. തങ്കപ്പന്‍, ജയിംസ് തോമസ്, വി. സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. എം.കുര്യന്‍, സുരേഷ് നരിക്കുനി, പി. രഘു അട്ടപ്പാടി, എ. ബി. ഉണ്ണി, ഡോ. കെ. ആര്‍. സജിത, ഫ്രാന്‍സിസ് ഞാളിയന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഫാ. തോമസ് കോച്ചേരി, സുനില്‍ജി അനുസ്മരണം അഡ്വ. കുതിരോട് പ്രദീപന്‍ നടത്തി. കവിയും ഗായകനും അദ്ധ്യാപകനുമായ ബലമുരളികൃഷ്ണ കവിത ചൊല്ലി. അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ സ്വാഗതവും, കുരുവിള ജോണ്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment