ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം 2016 മാര്‍ച്ച് 27,28,29 തീയതികളില്‍ മദ്ധ്യപ്രദേശ് സംസ്ഥാനത്തെ റേവക്കു സമീപത്തുള്ള ഛിബോഡയില്‍ ചേര്‍ന്നു. സത്‌ന ജില്ലയിലെ രാമപുര ബ്ലോക്കിലാണ് ഛിബോഡ. അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.ജോഷി ജേക്കബ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.
നിയമഗിരിയിലെ ആദിവാസികളുടെ നിലനില്‌പിനായുള്ള പ്രക്ഷോഭണങ്ങളെ പിന്തുണയ്‌ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിയംഗിരിയിലെ വ്യാജ ഏറ്റുമുട്ടല്‍ മരണം വിഷയമാക്കി ഏപ്രീല്‍ 21ന് ജില്ലാതലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ച് സുനില്‍ജിയ്‌ക്ക് ആദരാഞ്‌ജലി അര്‍പ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും കേരളത്തിലും രണ്ടു സീറ്റുകളില്‍ വീതം മല്‍സരിക്കും. ദേശീയ ക്യാമ്പ് മഹാരാഷ്ട്രത്തു വച്ചു നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടു്. വാരണാസിയില്‍ നടത്തുവാന്‍ ആദ്യം നിശ്ചയിച്ചതാണെങ്കിലും ദേശീയനിര്‍വാഹക സമിതി യോഗത്തിനിടെ ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂണ്‍ ഹൃദ്‌രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ പശ്ചാത്തലത്തില്‍ അതു മഹാരാഷ്ട്രത്തേയ്ക്കു മാറ്റുകയായിരുന്നു.

No comments:
Post a Comment