ജോഷി ജേക്കബ് ദേശീയ നിർവാഹക സമിതിയംഗം
കേരളത്തിൽ.നിന്നും സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറി
പട്ടണ (ബിഹാർ) : സമാജവാദി ജനപരിഷത്ത് 2022 നവംബർ 5, 6 തീയതികളിൽ ബിഹാറിലെ പട്ടനയിൽ രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ ചേർന്ന സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനം നിഷ ശിവൂർക്കർ പ്രസിഡന്റും ലിംഗ രാജ് ആസാദ് ജനറൽ സെക്രട്ടറിയും ആയിട്ടുള്ള പുതിയ ദേശീയ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു. മുൻ ദേശീയ പ്രസിഡന്റുമാരായ കേരളത്തിലെ ഏറ്റവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജോഷി ജേക്കബ്, പശ്ചിമ ബംഗാളിലെ കമൽ കൃഷ്ണ ബാനർജി എന്നിവർ ദേശീയ നിർവാഹക സമിതിയംഗങ്ങളാണ്.
ദേശീയ നിർവാഹക സമിതി യോഗം ചേർന്ന് മറ്റു ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ഘടകത്തിന്റെ ജനറൽ സെക്രട്ടറി സഖാവ് സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറിമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സമാജവാദി ജനപരിഷത്ത് ദേശീയ ഭാരവാഹികളുടെ പട്ടിക ചുവടെ:
ദേശീയ പ്രസിഡന്റ്: നിഷാ ശിവൂർക്കർ (മഹാരാഷ്ട്രം)
ജനറൽ സെക്രട്ടറി: ലിംഗ രാജ് ആസാദ് (ഉഡീസ)
വൈസ് പ്രസിഡന്റുമാർ: ചന്ദ്രഭൂഷൺ ചൗധരി (ഝാർഖണ്ഡ്), രൺജിത് റായ് (പശ്ചിമ ബംഗാൾ)
സംഘടനാ സെക്രട്ടറി: അഫ്ലാത്തൂൻ (ഉത്തര പ്രദേശ്)
ഖജാൻജി: ജയ് നാരായൺ മഹാത്തൊ,
സെക്രട്ടറിമാർ: ഫാഗരാം (മദ്ധ്യപ്രദേശം), അതുൽ (ദില്ലി), നീരജ് കുമാർ സിംഹ് (ബീഹാർ), സുരേഷ് നരിക്കുനി (കേരളം)