പട്ടന (पटना) : സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് ദേശീയ സമ്മേളനം ബിഹാർ സംസ്ഥാനത്തെ പട്ടനയിലെ രൂക്കുൻപുരയിലുളള ബിഹാർ ദലിത് വികാസ് സമിതി മന്ദിരത്തിൽ നവംബർ 5, 6 തീയതികളിൽ നടക്കുമെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതി അംഗവും സ്വാഗത സംഘം കൺവീനറുമായ നീരജ് കുമാർ സിംഹ് അറിയിച്ചു.
പത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ദേശീയ സ്ഥിതിഗതികളും ബീഹാറിലെ സ്ഥിതിഗതികളും സമ്മേളനം ചർച്ച ചെയ്യും. സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങളോടൊപ്പം ബീഹാർ സംസ്ഥാനം സംബന്ധിച്ച പ്രത്യേക പ്രമേയവും ഉണ്ട് .
ഉദ്ഘാടനവും പ്രഥമ സത്രവും 5-ആം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. കേരളത്തിൽ നിന്ന് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി , ഖജാൻജി ഇവി ജോസഫ് എന്നിവർ പങ്കെടുക്കുന്നുണ്ട്.
ചരിത്ര പ്രധാന നഗരമായ പട്ടനയുടെ പഴയകാലനാമം പാടലീപുത്രം എന്നായിരുന്നു . തുടർച്ചയായി ജനവാസം ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ലോകത്തിലേയ്ക്കും തന്നെ പുരാതനമായ നഗരങ്ങളിൽ ഒന്നായ ആധുനിക പട്ടന നഗരം ഗംഗയുടെ തെക്കേ കരയിലാണ്.
No comments:
Post a Comment