വിലക്കയറ്റത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം
കോട്ടയം : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയം മാറ്റൂ, വിലക്കയറ്റം തടയൂ എന്നാവശ്യപ്പെട്ടുകൊണ്ട് 2022 ഡിസംബർ 9 ന് സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്റ്ററേറ്റു പടിയ്ക്കൽ സത്യാഗ്രഹം നടത്തി.
സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് മുതിർന്ന ദേശീയ നേതാവും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ അഡ്വ ജേഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വിലക്കൊള്ളയിൽ ജനങ്ങളുടെ ജീവിതം പൊറുതി മുട്ടുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന നയങ്ങൾ നിമിത്തമാണെന്ന് അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളുടെ ബ്രോക്കർമാർ മാത്രമായി തീർന്നിരിക്കുകയണെന്ന് അദ്ദേഹം പറഞ്ഞു.
ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശിയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാണം നടത്തി.
അഡ്വ ജയ്മോൻ തങ്കച്ചൻ, ഇ . വി.ജോസഫ്, ഡി സി എം എസ് മുൻ അധ്യക്ഷൻ പി ഓ പീറ്റർ, കേരള കർഷക മുന്നണി നേതാവ് സജി പി ഏബ്രഹാം പുകടിയിൽ, കെ കെ രാമൻ മാഷ്, മാർട്ടിൻ സി ജെ, ബീന സുൽത്താൻ, ഷാജി താനിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു
-0-
No comments:
Post a Comment