കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2022 ഒക്ടോബർ 30 ഞായറാഴ്ച കോട്ടയം ജില്ലയിലെ വൈക്കത്ത് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യാഗ്രഹനഗരിയെന്നു പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തമണിയ്ക്കു് ദേശീയ വൈസ് പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷത വഹിയ്ക്കും. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിയ്ക്കും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുക്കും.
സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അറിയിച്ചു.
No comments:
Post a Comment