പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം



കണ്ണൂര്‍: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും അധ്യാപക പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ജനുവരി 7-ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷന് സമീപമുള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്നു. സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിഹ്ന അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയം എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സര്‍വോദയ മണ്ഡലം നേതാവ് തായാട്ട് ബാലന്‍ പി.എം. അനുസ്മരണം നടത്തി. കണ്ണൂരിലെ തെരുവുനിവാസികളുടെ പാര്‍പ്പിടാവകാശത്തിനുവേണ്ടി സമരംചെയ്ത നഗരത്തിലെ ചെരുപ്പുതൊഴിലാളിയും സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായ കുപ്പുസ്വാമിയെ ആദരിച്ചു.

No comments:

Post a Comment