പ്രകൃതിയെ മറന്നുള്ള വികസനം അരുത്- സച്ചിദാനന്ദ സിഹ്ന



കോഴിക്കോട്: പ്രകൃതിയെയും ജീവജാലങ്ങളെയും കണക്കിലെടുക്കാതെയുള്ള വികസനം ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നുള്ളതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് മുല്ലപ്പെരിയാര്‍ എന്ന് പ്രമുഖ സോഷ്യലിസ്റ്റ് സച്ചിദാനന്ദ സിന്‍ഹ അഭിപ്രായപ്പെട്ടു. വന്‍കിട വികസനരീതികള്‍ക്ക് പകരം മനുഷ്യനെയും പ്രകൃതിയെയും നിലനിര്‍ത്തുന്ന വികസനരീതിയാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി ജനപരിഷത്ത് സംഘടിപ്പിച്ച 'അതിജീവനത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുരേഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി





No comments:

Post a Comment