നിയമഗിരി പ്രക്ഷോഭനേതാക്കള്‍ക്കു് കോട്ടയത്തു് നല്കിയ സ്വീകരണച്ചടങ്ങില്‍ ഡോ.കെ എം സീതി സംസാരിയ്ക്കുന്നു. |
കോട്ടയം,ഫെബ്രുവരി 18: ഒഡിഷയിലെ ആദിവാസി മേഖലയായ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് കോട്ടയത്തു് സ്വീകരണംനല്കി. സമരത്തിന്റെ പ്രധാന സംഘാടകനും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെമി കുലിശിക എന്നിവര്‍ക്കാണ് സ്വീകരണം നല്കിയത്.
ഡോ.കെ എം സീതി,ആര്‍, എം കുര്യന്‍ എന്നിവര്‍ യോഗത്തില്‍. |
'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനി നിയംഗിരിയില്‍ മല തുരന്നുള്ള ഖനനം നടത്തുന്നതിനെതിരെയാണ് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ ആദിവാസികളായ ഡോംഗ്രിയ ഖോണ്ട് ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തിയത്. പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാരിന് ഖനനത്തിനുള്ള അനുമതി റദ്ദാക്കേണ്ടിവന്നു.
ഫോട്ടോകള്‍: എബി ജോണ്‍ വന്‍നിലം
No comments:
Post a Comment