ബാംഗ്ലൂര്‍: ജനകീയ പ്രശ്നങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആംആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു് പ്രവര്‍ത്തിക്കാന്‍ ജനുവരി 10,11,12 തീയതികളില്‍ ചേര്‍ന്ന സമാജ്‌വാദി ജനപരിഷത് ദേശീയ നിര്‍വാഹക സമിതി യോഗം (രാഷ്ട്രീയ കാര്യകരിണി ബൈഠക്/നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്) തീരുമാനിച്ചു. ബാംഗ്ലൂരില്‍ നിന്നു് 80 കി മീ അകലെ മൈസൂരിലെയ്ക്കുള്ള വഴിയില്‍ സമത വിദ്യാലയത്തിലായിരുന്നു നിര്‍വാഹക സമിതി യോഗം.
കോണ്‍ഗ്രസ്, ബിജെപി, ധ്രുവീകരണത്തിനും ജീര്‍ണിച്ച ഇതര വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കും എതിരായി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ മുന്നേറ്റത്തെ യോഗം സ്വാഗതം ചെയ്തു.
എന്നാല്‍ സമഗ്രമായ മാറ്റത്തിന് ആഗോളീകരണം, കോര്‍പറേറ്റ് വല്‍ക്കരണം, ഗ്രാമീണ വിഭവങ്ങളുടെ കൊള്ളയടിക്കല്‍, ഉപഭോഗസംസ്കാരം, വരുമാനത്തിലെ ഭീമമായ അന്തരം, ദാരിദ്ര്യം, വിലക്കൊള്ള, ജാതി—ലിംഗ അസമത്വം, നഗര—ഗ്രാമ വിടവ്, ബദല്‍ വികസന മാതൃക തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ നിലപാട് ഉന്നയിച്ചു പ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളില്‍ നിലപാടുള്ള ജനകീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചു് ജനുവരി 23നു് വാര്‍ധ സേവാഗ്രാം ആശ്രമത്തില്‍ യോഗം നടക്കും.
യോഗത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ ലിംഗരാജ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുനില്‍, സംഘടനാ സെക്രട്ടറി നിഷ ഷിവൂര്‍ക്കര്‍, സെക്രട്ടറിമാരായ ലിംഗരാജ് ആസാദ്, അഫ്ളാത്തൂണ്‍, രഞ്ജിത്ത് റായ്, ട്രഷറര്‍ പ്രഫ. ശവജി ഗെയ്ക്‌വാദ് അംഗങ്ങളായ ബാലകൃഷ്ണ, രാധാകാന്ത് ബീഹാര്‍(ഒഡീഷ),ഡോ.സ്വാതി, മഖ്സൂദ് അലി(യുപി), ഡോ. സന്തുഭായ്സന്ത്, സരയു പ്രസാദ് സിങ് (ബീഹാര്‍), സുഭാഷ് ലോംടെ, സുധാകര്‍ റാവു(മഹാരാഷ്ട്ര),അഖില വിദ്യാസാന്ദ്ര(കര്‍ണാടക), വിനോദ് പയ്യട, സുരേഷ് നരിക്കുനി(കേരളം) എന്നിവരും പ്രത്യേക ക്ഷണിതാക്കളായി പ്രമുഖ കന്നഡ സാഹിത്യകാരനും കര്‍ണാടക സര്‍വോദയപക്ഷ നേതാവുമായ ദേവന്നൂര്‍ മഹാദേവ, കര്‍ണാടക രാജ്യ റെയ്ത സംഘനേതാവ് അനസൂയാമ്മ എന്നിവരും പങ്കെടുത്തു.
No comments:
Post a Comment