|
ദേശീയ കർഷക ഏകോപന സമിതിയുടെയും കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനത്തു് ജനുവരി 23 തിങ്കളാഴ്ച നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു് രാജ്യത്തെ മുതിർന്ന സർവോദയനേതാവു് അമർനാഥ് ഭായി സംസാരിയ്ക്കുന്നു. |
കോട്ടയം- ദേശീയ കർഷക ഏകോപന സമിതിയുടെയും (National Farmers Co-ordination Committee) കേരള കർഷകമുന്നണിയുടെയും ആഭിമുഖ്യത്തിൽ കോട്ടയത്ത് കിഷൻ പട്നായക് നഗരിയിൽ (തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനം) ജനുവരി 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു് മൂന്നുമണിയ്ക്കു് നടന്ന കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം രാജ്യത്തെ മുതിർന്ന സർവോദയ നേതാവു് അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു.
ജനുവരി 21, 22, 23 തീയതികളിലായി കോട്ടയത്തു് മാങ്ങാനത്തുനടന്ന ദേശീയ കർഷക ഏകോപന സമിതിയുടെ യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചാണു് കർഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം സംഘടിപ്പിച്ചതു്. ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണം നല്കി.
സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റും കേരള കർഷകമുന്നണിയുടെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജോഷി ജേക്കബ് അദ്ധ്യക്ഷനായിരുന്നു. കേരളഗ്രാമശക്തിയുടെയും സംസ്ഥാന പ്രകൃതി-കർഷക സമിതിയുടെയും പ്രസിഡന്റായ എം കുര്യന്റെ നേതൃത്വത്തിൽ കർഷകനേതാക്കളെ പച്ചഷാളണിയിച്ചു് സ്വീകരിച്ചു. കേരളഗ്രാമശക്തി ജനറൽ കൺവീനർ സുരേഷ് നരിക്കുനി സ്വാഗതം ആശംസിച്ചു.
|
കര്‍ഷകമുന്നേറ്റ പ്രഖ്യാപന സമ്മേളനം |
കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം അമർനാഥ് ഭായ് ഉദ്ഘാടനം ചെയ്തു
കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിൽ ജീവിച്ചിരിയ്ക്കുന്ന ഗാന്ധിയന്മാരിൽ പ്രമുഖനും സർവസേവാസംഘത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേന്റെയും പ്രധാന നേതാവുമായ അമർനാഥ് ഭായി പ്രസ്താവിച്ചു. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്, എന്ന് അദ്ദേഹം പറഞ്ഞു. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങൾ നിലനിർത്തുന്നതുമാണ്. നമ്മുടെ രാജ്യത്തെ കോടിക്കണക്കിനുനരുന്ന സാധാരണജനങ്ങൾക്കുവേണ്ടിയല്ല മറിച്ച് സ്വദേശ വിദേശ കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലകൊള്ളുന്നതെന്നു് 1970 കളിലെ ജേപ്പി പ്രസ്ഥാനത്തിൽമുൻനിര പ്രവർത്തകനും ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എൻ എ പി എം) പ്രധാനനേതാക്കളിലൊരാളുമായ അദ്ദേഹം കൂട്ടിച്ചേർത്തു.
സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാഥനേ (അമരാവതി, മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിംഹ് റാണ (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ പഞ്ചൽ (കർണാടക), പലേക്കർ കൃഷി പ്രചാരകനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജവാദി ജനപരിഷത്ത് നേതാവായ അരുൺറായ് സിംഹ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്രീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിംഹ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ദില്ലി മെട്രോ കോറിഡോർ സ്ഥലമെടുപ്പിനെതിരെ ദില്ലി ഹരിയാണ ഉത്തര പ്രദേശ് എന്നീ സംസ്ഥാനങ്ങളുൾപ്പെട്ട സമരത്തിന്റെ നേതാവും രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), ഡോ. മിഥിലേഷ് ഡാംഗി (ഉത്തര പ്രദേശിലെ കർഷക നേതാവ്), സമാജവാദി ജനപരിഷത്ത് നേതാവും ദേശീയ കർഷക ഏകോപന സമിതിയുടെ ഭാരവാഹിയുമായ വികാസ് ചൗഹാൻ (ജൽപായ്ഗുഡി, ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാ ബാട്ടി (നോയിഡ), ഡോ. അഭിലാഷ (അമരാവതി, മഹാരാഷ്ട്ര), അഡ്വ. നീരജ് (ഡൽഹി), പ്രീത് സിംഹ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ , സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത് എന്നിവർ പ്രസംഗിച്ചു. സുരേഷ് നരിക്കുനി സ്വാഗതവും ജയ്മോൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കർഷകനേതാക്കൾക്കു് സമ്മേളനത്തിൽ സ്വീകരണവും സംഘടിപ്പിച്ചിരുന്നു.
കർഷകർ നാടിന്റെ ജീവനാഡി:അമർനാഥ് ഭായി
കോട്ടയം: കർഷകർ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി. ദേശീയ കർഷക ഏകോപന സമിതിയുടെ കിഷൻ പട്നായ്ക് നഗരിയിൽ (കോട്ടയം തിരുനക്കര മൈതാനം) വെച്ച് നടന്ന കർഷക മുന്നേറ്റ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കർഷകന്റെ അന്തകനാണ്. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വർധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങളും നിലനിർത്തുന്നതുമാണെന്ന് ഇന്ത്യയിലെ മുതിർന്ന സർവോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേൻ നേതാവുമായ അമർനാഥ് ഭായി പറഞ്ഞു. സമാജ്‍വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനേ (മഹാരാഷ്ട്ര), ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് (ദില്ലി), ഭാരതീയ കിസാൻ ഉൽക്കർഷ സമിതി കൺവീനർ ഹേമന്തകുമാർ (കർണാടക), പലേക്കർ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷക സമരങ്ങളുടെ മുൻ നിരയിലും പ്രവർത്തിക്കുന്ന സമാജ്വാദദി ജനപരിഷത്തിന്റെ നേതാവ് അരുൺ റായ് സിങ് (കുച്ച്ബീഹാർ), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്ാരീയ സേവാ മിഷന്റെ കോ ഓഡിനേറ്റർ രാജേന്ദ്ര സിങ് (ആഗ്ര), ആസാദി ബച്ചാവോ ആന്ദോളൻ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ഡോ. മിഥിലേഷ് ഡാംഗി (യുപി യിലെ കർഷക നേതാവ്). രാഷ്ട്രീയ സേവാ മിഷൻ നേതാവ് സുനിൽ ഫൗജി ( നോയിഡ), സമാജ്വാദി ജനപരിഷത്ത് നേതാവ് വികാസ് ചൗഹാൻ (ബംഗാൾ), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവർത്തിക്കുന്ന ബബിതാബാട്ടി (നോയിഡ), ഡോ. അഭിലാഷ ( മഹാരാഷ്ട്ര), അഡ്വ. നീരജ്, പ്രീത്സിംങ് (ഡൽഹി), എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ സംസാരിച്ചു.
തേജസ് 2017 ജനുവരി 25
|
ദേശീയ കർഷക ഏകോപന സമിതിയുടെ കൺവീനർ വിവേകാനന്ദ് മാഥനെ കർഷകമുന്നേറ്റ പ്രഖ്യാപനം നടത്തുന്നു. |
|
ഫോട്ടോ: ദീപിക 2017 ജനുവരി 24 |
കേന്ദ്ര നയങ്ങൾ കർഷക ഭാവി നശിപ്പിയ്ക്കും
കോട്ടയം ● കേന്ദ്രസർക്കാരിന്റെ സാമ്പത്തിക, കാർഷിക നയം കർഷകരുടെ ഭാവി നശിപ്പിയ്ക്കുമെന്നു് പ്രമുഖ ഗാന്ധിയൻ അമർനാഥ് ഭായ്.ദേശീയ കർഷക ഏകോപന സമിതി കർഷക മുന്നേറ്റ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തുമുള്ള കോർപറേറ്റുകൾക്കുവേണ്ടിയാണു മോദിയുടെ സാമ്പത്തിക നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
സമാജ് വാദി ജനപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. ദേശീയ കർഷക ഏകോപന സമിതി കൺവീനർ വിവേകാനന്ദ് മാത്തനെ, ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഹർപാൽ സിങ് റാണ, ഹേമന്തകുമാർ, അരുൺറായ് സിങ് , മനോജ് ത്യാഗി, രാജേന്ദ്ര സിംങ്, സത്യപ്രകാശ് ഭാരത്, ഡോ.ജൈലാനി, ഡോ. മിഥിലേഷ് ഡാംഗി, സുനിൽ ഫൗജി, വികാസ് ചൗഹാൻ, ബബിതാബാട്ടി, ഡോ. അഭിലാഷ, എം കുര്യൻ, എബി ജോൺ വൻനിലം, പി എ കുട്ടപ്പൻ, കുരുവിള ജോൺ, സന്തോഷ് ചേന്നാട്, ഷീലാ ജഗദ്-ധരൻ, ശിവൻ മഞ്ചറമ്പത്ത്, സുരേഷ് നരിക്കുനി, ജയ്‌മോൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
മലയാള മനോരമ 2017 ജനുവരി 25