നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത ശേഷം ഇന്ത്യൻ യൂണിയൻ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയോടെ 1950 ജനുവരി 26നു് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നപേരില്‍ പരമാധികാര രാഷ്ട്രമായി.
സ്വതന്ത്ര്യം നേടിയ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ബ്രിട്ടന്റെ ജോർജ്ജ് നാലാമൻ പേരിനു് ഇന്ത്യയുടെയും രാജാവായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക തലവൻ രാജാവിന്റെ പ്രതിനിധിയായ ഗവർണർ ജനറലായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ഗവർണർ ജനറലിന്റെനിയമനം ബ്രിട്ടീഷ് രാജാവ് നടത്തിയിരുന്നത്. 1948-ൽ മൗണ്ട്ബാറ്റൺ പ്രഭുവിന്റെ പിൻഗാമിയായി ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്ത സി. രാജഗോപാലാചാരി 1950 ജനുവരി 26വരെ തുടർന്നു.1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി.
ഇന്ത്യൻ റിപ്പബ്ലിക്ക് 67 വയസ്സ് പൂർത്തിയാക്കി 68ലേയ്ക്കു കടന്നിരിയ്ക്കുന്നു. ഇന്ത്യൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ!

No comments:
Post a Comment